02:04pm 09 November 2026
NEWS
പി എൻ പണിക്കർ അനുസ്മരണവും വായന മാസാചരണ പരിപാടികളും
10/07/2026  06:01 PM IST
nila
പി എൻ പണിക്കർ അനുസ്മരണവും വായന മാസാചരണ  പരിപാടികളും

ചെങ്ങന്നൂർ: അങ്ങാടിക്കൽ എസ് സി ആർ വി ടി ടി ഐ ഭാഷാ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പി എൻ പണിക്കർ അനുസ്മരണവും വായന മാസാചരണ  പരിപാടികളും സമാപിച്ചു. സ്കൂൾ മാനേജർ കെ.രാധാകൃഷ്ണൻ നായർ റിട്ട. ഐ പി എസ് ഉദ്ഘാടനം ചെയ്തു. 
ടീച്ചർ എഡ്യൂക്കേറ്റർ ശുഭാചന്ദ്രൻ അധ്യക്ഷയായി. 'വായനയുടെ പ്രാധാന്യം' എന്ന വിഷയത്തിൽ പത്തനംതിട്ട ഡയറ്റ് മുൻ സീനിയർ ലക്ചറർ ശ്രീകുമാർ എസ് നായർ ക്ലാസ് നയിച്ചു. വായന അറിവ് നേടാൻ സഹായിക്കുന്നതോടൊപ്പം ഏകാഗ്രതയും ഓർമശക്തിയും പ്രദാനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തെ സാംസ്കാരികമായി ഉയർത്താൻ വായനയ്ക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ  കയ്യെഴുത്ത് മാഗസിൻ്റെ പ്രകാശനകർമ്മവും അദ്ദേഹം നിർവഹിച്ചു. സീനിയർ അസിസ്റ്റൻ്റ് മെർലിൻ മറിയം വർഗീസ്,  അധ്യാപിക ബിന്ദു.ആർ, ടീച്ചർ എഡ്യൂക്കേറ്റർ ആഷ്ലി പി കോശി, സായൂജ് എസ് രാജ്, അനഘ ചന്ദ്രൻ സി, അധ്യാപകൻ ദേവനാരായണൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img